ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ബംബർ നറുക്കെടുപ്പ് വിജയിക്ക് സ്കൂട്ടർ സമ്മാനിച്ചു.

adminmoonam

ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ബംബർ നറുക്കെടുപ്പ് വിജയിക്ക് സ്കൂട്ടർ സമ്മാനിച്ചു.കോഴിക്കോട് ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര പൈതോത്ത് റോഡിൽ പ്രവർത്തിക്കുന്ന ബാങ്ക് മാൾ വിഷു – ഈസ്റ്റർ വിപണനമേള യുടെ ബംബർ നറുക്കെടുപ്പ് ബാങ്ക് പ്രസിഡണ്ട് പി.പി. രഘുനാഥിന്റെ അധ്യക്ഷതയിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം.റീന നിർവഹിച്ചു.

o

ബംബർ സമ്മാനമായ സ്കൂട്ടർ കടിയങ്ങാട് വെളുത്ത പറമ്പത്ത് മീത്തൽ വിജയന് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു. ചടങ്ങിൽ ബാങ്ക് സെക്രട്ടറി വി. ഗംഗാധരൻ,ബാങ്ക് വൈസ് പ്രസിഡന്റ് പി.സി. സുരാജൻ, പി.ജെ. സന്ദേശൻ, കെ.പി. മനോഹരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.