കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. സനിൽ എസ്.കെ ചുമതലയേറ്റു.

adminmoonam

കൺസ്യൂമർഫെഡ്ന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ഡോ. സനിൽ എസ്.കെ ഇന്ന് ചുമതലയേറ്റെടുത്തു. നിലവിൽ മാർക്കറ്റ്ഫെഡ് മാനേജിങ് ഡയറക്ടറാണ്. കൺസ്യൂമർഫെഡിന്റെ അധികചുമതലയാണ് നൽകിയിരിക്കുന്നത്.

മാനേജ്മെന്റിൽ ഡോക്ടറേറ്റ്,കോഴിക്കോട് ഐ.ഐ.എമ്മിൽ നിന്നും സ്ട്രാറ്റജിക് മാനേജ്മെന്റിൽ പിജി,എം ബി എ ബിരുദം,മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ൽ നിന്നും സി.എ.ഐ.ഐ.ബി, മാർക്കറ്റിംഗ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.ബാങ്കിങ് മേഖലയിലും കെഎസ്എഫ്ഇ യിലും വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം ഭൂതക്കുളം സ്വദേശിയാണ്. കൺസ്യൂമർഫെഡ്ന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നും കൺസ്യൂമർഫെഡിന്റെ സേവന മനോഭാവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ഡോക്ടർ സനിൽ ചുമതലയേറ്റെടുത്ത ശേഷം പറഞ്ഞു.

Leave a Reply

Your email address will not be published.