കൺസ്യൂമർഫെഡിന്റെ ബക്രീദ് ചന്തകൾ തുടങ്ങി.

adminmoonam

കൺസ്യൂമർഫെഡ് ബക്രീദിനോടനുബന്ധിച്ച് 14 കേന്ദ്രങ്ങളിൽ ചന്തകൾ തുടങ്ങി. ഒരു ജില്ലയിൽ ഒരു സ്ഥലത്താണ് ഇത്തവണ ചന്ത ഉള്ളത്. മുൻകാലങ്ങളിലേതുപോലെതന്നെ 13 ഇനം സാധനങ്ങളാണ് ചന്തയിൽ ഉള്ളത്. ബക്രീദ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് , വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഈ മാസം 12 വരെയാണ് ചന്ത. ഒരു ദിവസം 300 പേർക്കാണ് ഒരു ചന്തയിൽ നിന്നും സാധനങ്ങൾ നൽകുക.

തൃശ്ശൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ചേറൂർ ത്രിവേണിയിൽ നടന്ന ചടങ്ങിൽ കൺസ്യൂമർഫെഡ് ഭരണസമിതി അംഗം കെ. വി.നഫീസ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം ശങ്കരൻകുട്ടി, വിൽവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. മുരളീധരൻ, കൺസ്യൂമർഫെഡ് റീജണൽ മാനേജർ ബിജി ടി.എസ്, മാർക്കറ്റിംഗ് മാനേജർ കെ.ജെ. പോൾ എന്നിവർ സംസാരിച്ചു. ഇത്തരത്തിൽ എല്ലാ  ജില്ലകളിലും ബക്രീദ് ചന്തയുടെ ഉദ്ഘാടനം നടന്നു.

കൺസ്യൂമർ ഫെഡ് ഓണം ചന്തകൾ സെപ്റ്റംബർ 1 മുതൽ 10 വരെ ഉണ്ടാകും. 3500 ഓണച്ചന്തകൾ ആണ് ഒരുക്കുന്നതെന്ന് കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ സുകേശൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!