ക്ഷേമ പെൻഷനുൾപെടെ ഒരു ധനസഹായവും ലഭിക്കാത്തവർക്കുള്ള 1000 രൂപയുടെ വിതരണം സഹകരണ സംഘങ്ങൾ വഴി ആരംഭിച്ചു: പണം പിൻവലിച്ച് നൽകുന്നതിൽ സഹകരണസംഘങ്ങൾക്ക് ആശങ്ക.

adminmoonam

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമക്ഷേമ പെൻഷനുൾപെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപയുടെ വിതരണം സഹകരണ സംഘങ്ങൾ വഴി ആരംഭിച്ചു: പണം പിൻവലിച്ച് നൽകുന്നതിൽ സഹകരണസംഘങ്ങൾക്ക് ആശങ്ക. ഒരു കോടിക്കു മുകളിൽ പണം പിൻവലിക്കുമ്പോൾ 2% ടി. ഡി.എസ് അടയ്ക്കണം എന്നതാണ് സഹകരണസംഘങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനും ഇപ്പോഴത്തെ ആയിരം രൂപയുടെ ധനസഹായവും എല്ലാം സഹകരണ സംഘങ്ങൾ വഴിയാണ്ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഈ പണം എല്ലാം തന്നെ ബാങ്കിൽ നിന്നും പിൻവലിച്ചാൽ നൽകുന്നത്. ഇന്ന് മുതൽ ജൂൺ ആറുവരെയാണ് ആയിരം രൂപയുടെ ധനസഹായം വിതരണം ചെയ്യാനാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പണം സഹകരണ സംഘങ്ങൾക്ക് ലഭിച്ചിട്ടില്ല. മുൻകൂർ ആണ് സഹകരണസംഘങ്ങൾ ഈ പണം നൽകുന്നത്. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും.

നിലവിൽ സഹകരണസംഘങ്ങളുടെ പണം ജില്ലാ ബാങ്കിൽ നിന്നും പിൻവലിച്ചാണ് ഗുണഭോക്താക്കൾക്ക് സഹകരണസംഘങ്ങൾ നൽകുന്നത്. ഇതിനുപകരം ധനസഹായ വിതരണത്തിനായി സർക്കാർ അനുവദിക്കുന്ന പണം ട്രഷറിയിൽ നിന്നും നേരിട്ട് പണമായി പിൻവലിച്ച് സഹകരണസംഘങ്ങൾ വഴി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കണം എന്നാണ് സഹകാരികളുടെ ആവശ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 14,78,236 കുടുംബങ്ങൾക്കാണ് ഈ തുകക്ക് അർഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോൾ ഗുണഭോക്താക്കൾ സഹകരണ ജീവനക്കാരന് നൽകണം. റേഷൻ കാർഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അർഹതയുള്ളത്.

അതേസമയം, മരണശേഷവും ഗൃഹനാഥയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അർഹതയുടെ മറ്റു മാനദണ്ഡങ്ങൾ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഇത്തരം കേസുകളിൽ റേഷൻ കാർഡിൽ പേരുള്ള മറ്റൊരു മുതിർന്ന കുടുംബാംഗത്തിന് പണം നൽകി, സത്യവാങ്മൂലം വാങ്ങാം എന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഓരോ സഹകരണ ബാങ്കിന് 1000 പേരിൽ കുറയാത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ് ആണ് ആദ്യഘട്ടത്തിൽ നൽകിയിരിക്കുന്നത്. ഇതിനുശേഷം രണ്ടാംഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആയിരം രൂപ വീതം സഹകരണ ബാങ്കിൽ നിന്നും പിൻ വലിച്ചാണ് ഗുണഭോക്താവിന് നൽകുന്നത്. ഒരു കോടിക്ക് മുകളിൽ പണം പിൻവലിക്കുന്നത് ആശങ്ക നിലനിൽക്കുകയാണ് ഈ ധന സഹായ വിതരണവും സഹകരണ സംഘങ്ങൾ വഴി നടക്കുന്നത്. ധനസഹായ വിതരണവും സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവും നൽകാൻ സന്തോഷമേയുള്ളൂ എന്ന് സഹകാരികളും ജീവനക്കാരും ഒന്നടങ്കം പറയുമ്പോഴും ആദായ നികുതിയുമായി ബന്ധപ്പെട്ട് വിഷയങ്ങളിലും സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം എന്നാണ് ഇവരുടെ ദയനീയമായ ആവശ്യം.

Leave a Reply

Your email address will not be published.