ക്ഷേമപെന്‍ഷനുള്ള ഇന്‍സെന്റീവ് മുന്‍കാലപ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

moonamvazhi

ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർഉത്തരവ് നടപ്പാക്കുന്നതു ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു. സഹകരണബാങ്കുകളിലെ ഡെപ്പോസിറ്റ് കലക്ടർമാരുടെ അസോസിയേഷൻ ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ടി.ആർ. രവി ഇടക്കാല സ്റ്റേ അനുവദിച്ചത്.

സാമൂഹിക സുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നതിനുള്ള ഇൻസെന്റീവ് ഈയിടെയാണ് സർക്കാർ അമ്പതു രൂപയിൽ നിന്ന് മുപ്പതു രൂപയാക്കി വെട്ടിക്കുറച്ചത്. വെട്ടിക്കുറച്ച നിരക്കിനു 2021 നവംബർ മുതൽ മുൻകാലപ്രാബല്യവും നൽകിയിരുന്നു. 2023 ജനുവരി അഞ്ചിനു സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഒരു മാസത്തേക്ക് നിർത്തിവെച്ചിരിക്കുന്നത്.

ഇൻസെന്റീവ് മുൻകാലപ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടിയിൽ സഹകരണബാങ്ക് ജീവനക്കാരുടെ സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!