ക്ഷീരകർഷകർക്ക് ലിറ്ററിന് 3 രൂപ 35 പൈസ അധികം ലഭിക്കും.

adminmoonam

 

ക്ഷീരകർഷകർക്ക് ഒരു ലിറ്റർ പാലിൽ 3 രൂപ 35 പൈസ അധികമായി ലഭിക്കുന്ന രീതിയിലാണ് മിൽമ പാൽ വില വർധിപ്പിച്ചിരിക്കുന്നതെന്നും കർഷകർക്ക് ഗുണം ലഭിക്കാനും ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുമാണ് മിൽമ, ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കുന്നതെന്നും മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു.

വർധിപ്പിച്ച നാല് രൂപയിൽ 16 പൈസ ക്ഷീര സംഘങ്ങൾക്ക് നൽകും. 32 പൈസ പാൽ വിൽപ്പന നടത്തുന്ന ഏജന്റ് മാർക്ക് ലഭിക്കും. മൂന്നു പൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്ക് നൽകും. പത്തു പൈസ മേഖല യൂണിയനുകളും ഒരു പൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും ഉപയോഗിക്കും. മൂന്നു പൈസ കാറ്റിൽ ഫീഡ് പ്രൈസ് ഇന്റർവെൻഷൻ ഫണ്ടിലേക്ക് ലഭിക്കത്തക്ക രീതിയിലാണ് വിലവർധന നടപ്പാക്കിയിരിക്കുന്നത്. മറ്റന്നാൾ മുതലാണ് വർധനവ് പ്രാബല്യത്തിൽ വരിക. മഞ്ഞ കവർ പാലിന് അഞ്ചു രൂപയും മറ്റ് കവറിൽ ഉള്ള പാലിന് ലിറ്ററിന് നാല് രൂപയുമാണ് വർദ്ധനവ്. ഇതുപ്രകാരം മഞ്ഞക്കളർ, ഇളംനീല കവർ പാലുകൾക്ക് 44 രൂപയും കടുംനീല കവറിനു 46 രൂപയും പച്ച, കാവി കളർ കവറുകളിൽ ഉള്ള പാലിന് ലിറ്ററിന് 48 രൂപയുമായിരിക്കും പുതിയ വില.

i

Leave a Reply

Your email address will not be published.

Latest News
error: Content is protected !!