കോ. ഓപ്പ്‌ മാർട്ട് പ്രവർത്തനം ആരംഭിച്ചു

adminmoonam

രാജ്യത്താദ്യമായി പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ് . ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കീഴിൽ സംസ്ഥാനത്തുടനീളം കേരള പിറവി ദിനമായ ഇന്ന് പച്ചക്കറി സംഭരണ വില്പന ശാലകൾ ആരംഭിച്ചിരിക്കുകയാണ് . പ്രാദേശികമായി കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ മികച്ച വില ഉറപ്പുവരുത്തി ശേഖരിച്ച് വില്പന നടത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. കോഴിക്കോട് ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്കിന് കീഴിൽ ബാങ്ക് മാളിൽ ആരംഭിച്ച സംഭരണ – വില്പന ശാലയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാത മനക്കൽ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ പി പി രഘുനാഥ്‌ അദ്യക്ഷനായി. കെ പി ഗംഗാധരൻ നമ്പ്യാർ, പി സി സുരാജൻ, കെ കെ നൗഷാദ്, ഇ എം സുരേഷ്, പി വി വിപിൻദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News