കോവിഡ് 19 – സഹകരണ ബാങ്കുകളിലെ ദിവസവേതനകാർക്ക് പ്രതിസന്ധി മറികടക്കുംവരെ ദിവസവേതനം നൽകണമെന്ന് സഹകരണമന്ത്രി.

adminmoonam

കോവിഡ് 19 – സഹകരണ ബാങ്കുകളിലെ ദിവസവേതനകാർക്ക് പ്രതിസന്ധി മറികടക്കുംവരെ ദിവസവേതനം നൽകണമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു.
കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നത് വരെയുള്ള കാലയളവില്‍ ദിവസവേതനം നല്‍കണമെന്ന് നിര്‍ദേശം നല്‍കി. കളക്ഷന്‍ ഏജന്റുമാര്‍, അപ്രൈസര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്കും നിത്യവൃത്തിക്കാവശ്യമായ വേതനം ഉറപ്പ് വരുത്തും. സംസ്ഥാന സഹകരണ രാജിസ്ട്രാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും അവയുടെ ഉപസ്ഥാപനങ്ങള്‍ക്കും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. നമുക്ക് ഒരുമിച്ച് ഈ പ്രതിസന്ധി മറികടക്കാമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News