കോവിഡ് – 19 : പ്രവാസികള്‍ക്ക് മികച്ച അവസരങ്ങള്‍

Deepthi Vipin lal

(2020 ജൂലായ് ലക്കം)

ഡോ. ടി.പി. സേതുമാധവന്‍

കോവിഡിനുശേഷം ലോകത്താകമാനം തൊഴില്‍മേഖലകളില്‍ ഏറെ മാറ്റങ്ങളുണ്ടാകും. ഇത് ഇന്ത്യയിലും ദൃശ്യമാകും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് രാജ്യത്ത് 40 കോടി തൊഴിലാളികളെ കോവിഡ് പ്രതികൂലമായി ബാധിക്കും. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളിലും സേവന മേഖലകളിലും ഏറെ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. തൊഴിലവസരങ്ങള്‍ കുറയാനിടവരുത്തും. എന്നാല്‍, കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റുമെന്നാണ് കേരളം ചിന്തിക്കേണ്ടത്. കേരളത്തിലെ ലക്ഷക്കണക്കിനു അന്യസംസ്ഥാനത്തൊഴിലാളികളില്‍ മുക്കാല്‍ ഭാഗവും അവരുടെ സംസ്ഥാനത്തേക്ക് തിരിച്ചുപോകും.

35 ലക്ഷത്തോളം പ്രവാസി മലയാളികള്‍ വിദേശ രാജ്യങ്ങളിലുണ്ട്. ഇവരില്‍ 80 ശതമാനത്തിലേറെയും ഗള്‍ഫ് രാജ്യങ്ങളിലാണ്. കോവിഡ് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ പ്രവാസ ജീവിതമുപേക്ഷിച്ച് 20-25 ശതമാനം പേര്‍ കേരളത്തിലെത്തും. ഇവരുടെ പുനരധിവാസം ഏറെ ശ്രദ്ധയോടെ നേരിടേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരില്‍ ഒട്ടേറെ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുണ്ട്. നിര്‍മാണം, ഭൗതിക സൗകര്യ വികസനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, എന്‍ജിനീയറിങ്, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണേറെയും. ഇവരില്‍ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, മാനേജീരിയല്‍ തസ്തികയിലുള്ളവരുണ്ട്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം ഉപേക്ഷിച്ച് സ്വരൂപിച്ച സമ്പാദ്യവുമായി തിരിച്ചെത്തുന്നവരും ഉയര്‍ന്ന തൊഴില്‍വൈദഗ്ധ്യവും ഉള്ളവരുണ്ട്.

പ്രവാസികളുടെ പുനരധിവാസത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത് അവരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയിലാണ്. നിര്‍മാണ, ഭൗതിക സൗകര്യ മേഖലകളില്‍ വിദേശത്ത് തൊഴില്‍ ചെയ്യുന്നവരിലേറെയും ആ തൊഴില്‍ നാട്ടില്‍ ചെയ്യാന്‍ മടിക്കാറുണ്ട്. അതിനാല്‍ നാട്ടിലെ ഈ മേഖലകളില്‍ അവര്‍ നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ ആകര്‍ഷകമായ രീതിയിലുള്ള ഉദ്യോഗപ്പേര് നല്‍കേണ്ടിവരും. ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, മാനേജര്‍, എന്‍ജിനീയര്‍, ഫ്രണ്ട്് ലെവല്‍ സൂപ്പര്‍വൈസര്‍, ഫ്‌ളോര്‍മാന്‍, കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍, അസി. മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തുടങ്ങിയ പേരുകളില്‍ തൊഴിലിന്റെ പേര് മാറ്റേണ്ടിവരും.

ഗള്‍ഫ് നാടുകളില്‍ തൊഴില്‍ ചെയ്തവര്‍ക്ക് അതേ മേഖലയില്‍ത്തന്നെ കേരളത്തില്‍ തൊഴില്‍ കിട്ടണമെന്നില്ല. അതിനാല്‍ അവര്‍ക്ക് തുടര്‍ പരിശീലനം ആവശ്യമാണ്. തൊഴില്‍ മാറി വേറെ തൊഴില്‍ കണ്ടെത്തുമ്പോള്‍ റീ സ്‌കില്ലിങ്ങും പ്രവര്‍ത്തിച്ച മേഖലയില്‍ത്തന്നെ തൊഴില്‍ ചെയ്യുമ്പോള്‍ അപ്പ് സ്‌കില്ലിങ്ങും ആവശ്യമാണ്. മൂന്നു മാസം – ഒരു വര്‍ഷംവരെ നീളുന്ന നിരവധി സ്‌കില്ലിങ് കോഴ്‌സുകളുണ്ട്. 12-ാം ക്ലാസ് വരെ പഠിച്ചവര്‍ക്ക് ടെക്‌നീഷ്യന്‍ കോഴ്‌സിനും ഐ.ടിഐ., ഡിപ്ലോമ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സൂപ്പര്‍വൈസര്‍ പ്രോഗ്രാമിനും ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് മാനേജീരിയില്‍ പ്രോഗ്രാമിനും ചേരാം. അപ്പ്് സകില്ലിങ്, റീ സ്‌കില്ലിങ് കോഴ്‌സുകള്‍ വേറെയുമുണ്ട്. കേന്ദ്ര സ്‌കില്‍ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സ്‌കില്‍ വികസന കോര്‍പ്പറേഷന്റെ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് ( NSQF ) നിലവാരത്തിലുള്ള കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

സാങ്കേതിക രംഗത്തെ കോഴ്‌സുകള്‍

സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് കോഴ്‌സിലും മാറ്റങ്ങളുണ്ട്. ഹൗസ്‌കീപ്പിങ്, ബാര്‍ബെന്‍ഡിങ് ആന്‍ഡ് സ്‌കില്‍ ഫിക്‌സിങ്്, STP ആന്‍ഡ് WTP ഓപ്പറേറ്റര്‍, പെയിന്റിങ് ആന്‍ഡ് ഫിനിഷിങ്്, ഡാറ്റസെന്റര്‍ എന്‍ജിനീയറിങ്്, പ്ലംബിങ്് എന്‍ജിനീയറിങ് , അസി. ഇലക്ട്രീഷ്യന്‍, കണ്‍സ്ട്രക്ഷന്‍ വെല്‍ഡര്‍, കണ്‍സ്ട്രക്ഷന്‍ മെഷീന്‍ ഓപ്പറേറ്റര്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ക്വാളിറ്റി ടെക്‌നീഷ്യന്‍ , പ്ലംബിങ് എന്‍ജിനീയറിങ്്, ഡാറ്റ അനലിറ്റിക്‌സ്, ഡ്രോണ്‍ ടെക്‌നീഷ്യന്‍, കാന്‍ഡി സോഫ്റ്റ്‌വെയര്‍, MSP സോഫ്റ്റ്‌വെയര്‍, GPS സര്‍വ്വെ, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്, ഫുഡ് പ്രൊഡക്ഷന്‍, അഗ്രി ബിസിനസ് മാനേജ്‌മെന്റ്, വെബ് ഡിസൈനിങ്്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, മെക്കാട്രോണിക്‌സ്, സേഫ്റ്റി മാനേജ്‌മെന്റ് ലിഫ്റ്റ് ടെക്‌നോളജി, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, ഇന്‍ഡസ്ട്രി കണ്‍ട്രോള്‍, ഷിപ്പ് ടെക്‌നോളജി, സി.എന്‍.സി. പ്രോഗ്രാമിങ്, ഹോം നഴ്‌സിങ്്, സെക്യൂരിറ്റി സേവനം എന്നിവയില്‍ വിവിധ തലങ്ങളിലുള്ള ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി കോഴ്‌സുകള്‍ക്ക് ചേരാം. ബിരുദധാരികള്‍ക്ക് റീട്ടെയില്‍, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്‌സ്, ഫെസിലിറ്റീസ്, അഗ്രി ബിസിനസ്, ഡാറ്റ സെന്റര്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ചേരാം. ഇ-കോമേഴ്‌സ്, ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ഇന്റീരിയര്‍ ഡിസൈന്‍, അര്‍ബന്‍ പ്ലാനിങ്്, ലാന്റ്‌സ്‌കേപ്പിങ്് എന്നീ കോഴ്‌സുകളൊടൊപ്പം എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് വിവിധ മേഖലകളില്‍ ഗ്രാഡുവേറ്റ്ഷിപ്പ് പ്രോഗ്രാമിനും ചേരാവുന്നതാണ്.

ഡിജിറ്റല്‍ ടെക്‌നോളജി മേഖലയില്‍ ഇ-കോമേഴ്‌സ്, ഓട്ടോമേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് , സോഷ്യല്‍ അനലിറ്റിക്‌സ്, ഡാറ്റ മാനേജ്‌മെന്റ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ഡിസൈന്‍, സോഷ്യല്‍ മാര്‍ക്കറ്റിങ്്, ബ്രാന്‍ഡിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, എഡുക്കേഷന്‍ ടെക്‌നോളജി, ഡോക്യുമെന്റേഷന്‍, വെബ്മീഡിയ മുതലായവയില്‍ നിരവധി കോഴ്‌സുകളുണ്ട്. കാര്‍ഷിക മേഖലയില്‍ ഭക്ഷ്യസംസ്‌കരണം, ഇ-മാര്‍ക്കറ്റിങ്്, ഭക്ഷ്യ റീട്ടെയില്‍, എന്റര്‍പ്രണര്‍ഷിപ്പ്, ഡെയറി പ്രൊസസിങ്്, പൗള്‍ട്രി ഫാമിങ്്, ഡയറി ഫാമിങ്്, വിവിധ കാര്‍ഷിക വിളകള്‍, മത്സ്യ സംസ്‌കരണം തുടങ്ങിയ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് ചെയ്യാവുന്ന കോഴ്‌സുകളുണ്ട്.

നൈപുണ്യ വികസനം

നൈപുണ്യ വികസന പരിശീലനം ലഭിയ്ക്കാന്‍ നിരവധി സ്ഥാപനങ്ങളുണ്ട്. കൊല്ലം ജില്ലയിലെ ചവറയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ( www.iiic.ac.in ) സംസ്ഥാന ഗവണ്‍മെന്റിന്റെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. നാഷണല്‍ സ്‌കില്‍ വികസന കോര്‍പ്പറേഷന്റെ ( NSDC ) കീഴില്‍ പ്രവര്‍ത്തിക്കുന്ന NSQF നിലവാരത്തിലുള്ള കോഴ്‌സുകള്‍ക്ക് മാത്രമെ ചേരാവൂ. DDUGKY – PMKY`കേന്ദ്രങ്ങളിലും സ്‌കില്‍വികസന പ്രോഗ്രാമുകളുണ്ട്. ULCCS കീഴിലുള്ള ഡഘ Education നിരവധി സ്‌കില്‍ വികസന കോഴ്‌സുകള്‍ നടത്തിവരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു പ്ലേസ്‌മെന്റിനുള്ള അവസരങ്ങളും ലഭിയ്ക്കും ( www.uleducation.ac.in ). ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താനുള്ള കമ്യൂണിക്കേഷന്‍ സ്‌കില്‍ കോഴ്‌സുകളുണ്ട്. കോഴിക്കോട് യു.എല്‍. കേംബ്രിഡ്ജ് കേന്ദ്രത്തില്‍ Linguaskill programme ്‌ചെയ്യാവുന്നതാണ് ( www.education.ac.in/cambridge centre ).

Leave a Reply

Your email address will not be published.

Latest News
error: Content is protected !!