കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക്.

adminmoonam

കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി മലപ്പുറം മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക്.പ്രവാസികൾക്ക് അര ലക്ഷം രൂപ പലിശ രഹിത വായ്പ ( ആൾ ജാമ്യത്തിൽ) നൽകുമെന്ന് ബാങ്ക് വൈസ് പ്രസിഡന്റ് പി.പി.ഉണ്ണീൻ കുട്ടിയും സെക്രട്ടറി ഹനീഫ പെരിഞ്ചീരിയും അറിയിച്ചു. മെമ്പർമാർക്ക് ഇരുപതിനായിരം രൂപ (സാന്ത്വാന സ്പർശം)
മെമ്പർഷിപ്പ് ഇല്ലെങ്കിലും ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും സ്നേഹ സ്പർശമായി 10000 രൂപ എല്ലാം പലിശ രഹിത വായ്പയായി (ഒരാൾ ജാമ്യത്തിൽ) അപേക്ഷിക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വായ്പനൽകും.ചെറുകിട വ്യാപാരികൾക്ക് 25000/-രൂപ പലിശ രഹിത വായ്പ [ വ്യാപാരിക്കൂട്ട് ]ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ യൂണിറ്റുകൾക്ക് ഒരുലക്ഷം രൂപ (നേരിയ പലിശയിൽ) ലഭ്യമാക്കിയിട്ടുണ്ട്.കുടുംബശ്രീ മുറ്റത്തെ മുല്ല വായ്പ എടുത്തവർക്ക് മൂന്നു മാസവും പലിശ ഒഴിവാക്കി നൽകാനും തീരുമാനിച്ചു.മൊറോട്ടോറിയം കാലാവധിയിൽ വായ്പ തിരിച്ചടിക്കുന്നവർക്ക് പലിശയിൽ 25 ശതമാനം ഇളവ് നൽകുമെന്നും ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചേരി lപറഞ്ഞു.

Leave a Reply

Your email address will not be published.

Latest News