കോവിഡ്- നാളെ മുതൽ സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും മുഴുവൻ ജീവനക്കാരുമായി തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഫീസുകൾക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഇന്ന് ഉത്തരവിറക്കി. മുഴുവൻ ജീവനക്കാരുമായി സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങളും നാളെ മുതൽ പ്രവർത്തിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിലൂടെ പറഞ്ഞു. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ/ കണ്ടയ്മെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർദ്ധസർക്കാർ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പൂർണമായി തുറന്ന് പ്രവർത്തിക്കണം. പ്രസ്തുത സ്ഥാപനങ്ങളിൽ എല്ലാ ജീവനക്കാരും ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ചകൾ പ്രവർത്തി ദിവസങ്ങൾ ആയിരിക്കില്ല.

Leave a Reply

Your email address will not be published.