കോഴിക്കോട് കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് വിഷുക്കാല പെൻഷൻ വിതരണം ആരംഭിച്ചു.

adminmoonam

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള വിവിധ ക്ഷേമ പെൻഷനുകൾ കോഴിക്കോട് നരിപ്പറ്റ, കുന്നുമ്മൽ പഞ്ചായത്തുകളിൽ കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം ആരംഭിച്ചു.
ബാങ്കിന്റെ നിത്യ നിധി ഏജന്റുമാർ മുഖേനയാണ് 3773 വീടുകളിലായി 2.29 കോടി രൂപ രണ്ട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലായി പെൻഷൻ ഇനത്തിൽ വിതരണം ചെയ്യുന്നത്. 2 മാസത്തെ പെൻഷൻ കോവിഡ് 19 ന്റെ ഭാഗമായി സമാശ്വാസമെന്നനിലയിൽ ഇതിനകം വിതരണം പൂർത്തീകരിച്ചിരുന്നു. പെൻഷൻ വിതരണ ഉത്ഘാടനം ബാങ്ക് സിക്രട്ടറി ദയാനന്ദൻ കരിപ്പള്ളി നിർവ്വഹിച്ചു.ബാങ്ക് അസി: സിക്രട്ടറി കെ.ടി വിനോദൻ, ചീഫ് എക്കൗണ്ടർ എം ഗീത, ഹെഡ് ഓഫീസർ മാനേജർ പി.സജിത്ത് കുമാർ, ബ്രാഞ്ച് മാനേജർ വി.പി മോഹൻകുമാർ, കളക്ഷൻ ഏജന്റ് സഹജ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Latest News