കോഴിക്കോട് ഓമശ്ശേരി സഹകരണ ബാങ്കിന്റെ വളം ഡിപ്പോ തുറന്നു.

[email protected]

ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് കീഴിൽ തുടങ്ങിയ നീതി വളം ഡിപ്പോ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.സക്കീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.പി. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. കൊടുവള്ളി റോഡിൽ പ്രവർത്തനമാരംഭിച്ച വളം ഡിപ്പോയിൽ രാസവളങ്ങൾ, ജൈവവളങ്ങൾ, രാസവളങ്ങൾ ,കാർഷിക ഉപകരണങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭിക്കും. ചടങ്ങിൽ വ്യാപാരി സമിതി പ്രസിഡണ്ട് ഒ.കെ. നാരായണൻ ആദ്യവില്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ് കുട്ടി ഹാജി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എ.കെ. അബ്ദുള്ള, ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ. ഗംഗാധരൻ സെക്രട്ടറി കെ. പി.നൗഷാദ് ബാങ്ക് ഡയറക്ടർമാരായ അയമ്മദ് കുട്ടി മാസ്റ്റർ, കെ. എം.കോമളവല്ലി, മൻസൂർ തായബ്ര,മാലിക് വെളിമണ്ണ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.