കൊമ്മേരി സഹകരണ ബാങ്ക് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം നടത്തി 

moonamvazhi

കോഴിക്കോട് കൊമ്മേരി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിച്ചു. എരവത്ത് റസിഡൻസ് അസോസിയേഷൻ ഒന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനം നോർത്ത് കുളങ്ങര പീടിക റസിഡൻസ് അസോസിയേഷനും മൂന്നാം സ്ഥാനം പാറക്കുളം റസിഡൻസ് അസോസിയേഷനും നേടി.

ബാങ്ക് പ്രസിഡന്റ് ടി. പി കോയമൊയ്‌തീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഈസ അഹമ്മദ് ഫലപ്രഖ്യാപനം നടത്തി. കൗൺസിലർ സാഹിദ സുലൈമാൻ , വൈ. പ്രസിഡന്റ് പി. കെ വിനോദ്കുമാർ, സെക്രട്ടറി എ. എം അജയകുമാർ, സുനിൽകുമാർ കൃപ, സി. പി പ്രജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News