കൊട്ടാരക്കര സഹകരണ പരിശീലന കോളേജിൽ 25 അംഗ പൂർവ വിദ്യാർഥി സംഘടന 

moonamvazhi

കേരള സംസ്ഥാന യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്ററുകളുടെയും കോളേജുകളുടെയും പ്രവർത്തന പുരോഗതിക്കും, ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനും പൂർവ്വ വിദ്യാർത്ഥി സംഘടന അനിവാര്യമാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയകോട് എൻ കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ സഹകരണ സെന്റർ / കോളേജുകളിലെ ആദ്യ പൂർവ്വ വിദ്യാർത്ഥി സംഗമം കൊട്ടാരക്കര സഹകരണ പരിശീലന കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 അംഗ പൂർവ വിദ്യാർഥി സംഘടനയ്ക്ക് യോഗത്തിൽ രൂപം നൽകി.

സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.രാജഗോപാൽ അധ്യക്ഷത വഹിച്ചു, സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ പി.രാമചന്ദ്രൻ ഡെപ്യൂട്ടി രജിസ്ട്രാർ സ്വാഗതം ആശംസിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അബ്ദുൽ ഹലിം, എൻ. എസ്. പ്രസന്നകുമാർ,ആർ. രാമചന്ദ്രൻ പിള്ള, അഡ്വ. ടി. മോഹനൻ,,അജിത്ത് കുമാർ എം. ബി, ശ്രീകുമാർ എം.എസ് എന്നിവർ ആശംസകൾ നേർന്നു. പരിശീലന കോളേജ് പ്രിൻസിപ്പാൾ സി. എൽ. ഉഷാകുമാരി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.