കൈരളി കഫേ പ്രവര്‍ത്തനം തുടങ്ങി
തളിപ്പറമ്പ് ബ്ലോക്ക് എസ്സി, എസ്ടി സര്‍വീസ് സഹകരണ സംഘത്തിന്റെ സഹകരണത്തോടെ ചുടല കപ്പണത്തട്ടില്‍ ആരംഭിച്ച കൈരളി കഫേ എം.വി. ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോഫീ ഷോപ്പ് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബയും ഇളനീര്‍ പാര്‍ലര്‍ രതീദേവിയും ഉദ്ഘാടനം ചെയ്തു.
ആദ്യവില്‍പ്പന പി.പി സുനിലന്‍ നിര്‍വഹിച്ചു. ഇ.സി. മല്ലിക, പി.പി. ബാബുരാജന്‍, പത്മലോചനന്‍, പി.കെ. വിനോദിനി, സുരേഷ് ബാബു, ഇ.രവിചന്ദ്രന്‍, കെ. സന്തോഷ്, എം.ടി. മനോഹരന്‍, കെ. കെ. രാമചന്ദ്രന്‍, വി.വി. കുഞ്ഞിക്കണ്ണന്‍, ഇ.ടി രാജീവന്‍, പള്ളിക്കുളത്തില്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കെ. പുരുഷോത്തമന്‍ സ്വാഗതവും ഇ. പ്രസീത നന്ദിയും പറഞ്ഞു.