കേരള സഹകരണ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മെയ് 25ന് കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നു
സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരള സഹകരണ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെയ് 25ന് ബുധനാഴ്ച്ച കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മിനിമം പെന്‍ഷന്‍ 8000 രൂപയായി വര്‍ധിപ്പിക്കുക, മെഡിക്കല്‍ അലവന്‍സ് 1000 രൂപയായി വര്‍ധിപ്പിക്കുക, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സഹകരണ പെന്‍ഷന്‍ കാരെയും ഉള്‍പ്പെടുത്തുക, ശമ്പള പരിഷ്‌കാരത്തോടപ്പം പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പാക്കുക എന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്യും. കെ.സി.എസ്.പി.എ കോട്ടയം ജില്ലാ പ്രസിഡന്റ് റ്റി.ജെ. മാത്യു തെങ്ങുംപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കെ.എം.രാധാകൃഷ്ണന്‍, ഫിലിപ്പ് ജോസഫ് (INTUC) ജില്ലാ പ്രസിഡന്റ്, സജി മഞ്ഞക്കടമ്പന്‍ (കേരള കോണ്‍ഗ്രസ്) സതീഷ് ചന്ദ്രന്‍ നായര്‍, വി.ജി. വിജയകുമാര്‍, എം.എന്‍.ഗോപാലകൃഷ്ണ പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും ജില്ലാ സെക്രട്ടറി അവിരാ ജോസഫ് സ്വാഗതവും ജോസഫ് ആന്റണി നന്ദിയും പറയും.