കേരള സഹകരണ ഫെഡറേഷൻ അഞ്ചാം സംസ്ഥാന സമ്മേളനം ശനി,ഞായർ ദിവസങ്ങളിൽ മലമ്പുഴയിൽ.

adminmoonam

സഹകരണമേഖലയുടെ ഇന്നിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമായിരിക്കും കേരളസഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനം കൂടുതൽ പ്രാധാന്യം നൽകുകയെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.പി. സാജുവും പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനി, ഞായർ ദിവസങ്ങളായി മലമ്പുഴ കവിത ഓഡിറ്റോറിയത്തിലാണ് സമ്മേളനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ശനിയാഴ്ചയിലെ സിംപോസിയം ഉദ്ഘാടനം ചെയ്യും. വി.കെ. ശ്രീകണ്ഠൻ എം.പി വിഷയമവതരിപ്പിക്കും. ഞായറാഴ്ച രാവിലെ സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മികച്ച സഹകാരി ക്കുള്ള അവാർഡ് മുൻ എം.എൽ.എ കെ. അച്യുതന് സമ്മാനിക്കും.മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് നെ ചടങ്ങിൽ ആദരിക്കുമെന്ന് ഇരുവരും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News