കേരള സഹകരണ ഫെഡറേഷന്‍: എസ്.അനില്‍കുമാര്‍ പാലക്കാട് ജില്ലാ പ്രസിഡന്റ്

Deepthi Vipin lal

കേരള സഹകരണ ഫെഡറേഷന്‍ പാലക്കാട് ജില്ലാ ഭാരവാഹികളായി എസ്.അനില്‍കുമാര്‍ (പ്രസിഡണ്ട്) , പി.കെ. ഭക്തന്‍ , പി.രവി ( വൈസ് പ്രസിഡന്റുമാര്‍) , വി.ഹരി സെക്രട്ടറി , കെ.എസ്.സുമ , എസ്. റീജിത്ത് ( ജോ: സെക്രട്ടറിമാര്‍) , ഹംസ മുളയങ്കായി ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

നൈനാന്‍ കോംപ്ലക്സില്‍ വെച്ച് നടന്ന സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സി.എം.പി ജില്ലാ സെക്രട്ടറി പി.കലാധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. എസ്.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി .അരവിന്ദാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിഭ.കെ. ഭക്തന്‍ , ഹംസ മുളയങ്കായി, വി.ഹരി തുടങ്ങിയവര്‍ സംസാരിച്ചു.

സഹകരണമേഖലയെ ബാധിക്കുന്ന കേന്ദ്ര നിയമഭേദഗതി പിന്‍വലിക്കുക, കേന്ദ്രസര്‍ക്കാരും, റിസര്‍വ് ബാങ്കും നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുക , ഈ കാര്യങ്ങള്‍ക്ക് ബദലാകുന്ന തരത്തില്‍ സംസ്ഥാന സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരിക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.

Leave a Reply

Your email address will not be published.