കേരള സഹകരണ അംഗ സമാശ്വാസ പദ്ധതിക് മാർഗ്ഗനിർദ്ദേശം ആയി. പരമാവധി തുക അരലക്ഷം.

adminmoonam

കേരള സഹകരണ അംഗം ആശ്വാസ നിധി നടപ്പാക്കാൻ സർക്കാർ ഉത്തരവായി. മാരക രോഗബാധിതരായവർ( അർബുദം, വൃക്ക രോഗം ബാധിച് ഡയാലിസിസിന് വിധേയരായിരിക്കുന്നവർ, പരാലിസിസ് ബാധിച് ശയ്യാവലംബരായവർ, എച്ച് ഐ വി ബാധിതർ, ഗുരുതരമായ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായവർ, കരൾ സംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ചവർ) വാഹനാപകടത്തിൽ പെട്ട് അംഗവൈകല്യം ബാധിച്ചവർ/ ശയ്യാവലംബരായവർ, അപകടത്തിൽപ്പെട് ശയ്യാവലംബരായവരുടെ അംഗങ്ങളുടെ/ മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്ക്ക് ബാധ്യതപ്പെട്ട കുട്ടികൾ, പ്രകൃതി ദുരന്തങ്ങളിൽ പെട്ട് വീടും അനുബന്ധ സ്വത്തുക്കളും നഷ്ടപ്പെട്ടവർ ഇത്തരം വിഭാഗക്കാർക്ക് ആണ് പദ്ധതിയിൽ നിന്നും പരമാവധി 50000 രൂപ സഹായധനം ലഭിക്കുക.

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ/ ബാങ്കുകൾ അതാത് ഓഡിറ്റ് വർഷത്തെ അറ്റ ലാഭത്തിന്റെ 10 ശതമാനത്തിൽഅധികരിക്കാത്ത തുകയോ ലക്ഷം രൂപയോ ഫണ്ടിലേക്ക് നൽകണം. ഇതിനൊപ്പം വിവിധ ഗ്രാൻഡ്കളും സംഭാവനകളും കേന്ദ്ര സംസ്ഥാന വിഹിതവും ചേർത്തുകൊണ്ടാണ് അംഗ സമാശ്വാസ പദ്ധതിക്ക് ഫണ്ട് സ്വരൂപിക്കുക.

സഹകരണസംഘങ്ങൾ ഓഡിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു രണ്ടുമാസത്തിനകം സഹകരണസംഘം രജിസ്ട്രാറുടെ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ അക്കൗണ്ടിൽ മെമ്പർ റിലീഫ് ഫണ്ട് വിഹിതം അടയ്ക്കണം. വൈകിയാൽ ആറ് ശതമാനം പലിശ അടക്കം അടയ്ക്കേണ്ടിവരും. ഇത് അതാത് അസിസ്റ്റന്റ് രജിസ്ട്രാർ മാർ പരിശോധിച്ച് ജോയിന്റ് രജിസ്ട്രാർമാർക്ക് റിപ്പോർട്ട് നൽകണം. ജോയിന്റ് രജിസ്ട്രാർ മൂന്ന് മാസം കൂടുമ്പോൾ സഹകരണ സംഘം രജിസ്ട്രാർക്ക് വിവരങ്ങൾ കൈമാറണം. സഹകരണ വകുപ്പ് മന്ത്രിയും സെക്രട്ടറിയും രജിസ്ട്രാറും ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കുക.

ആനുകൂല്യം ലഭിക്കാനായി അപേക്ഷകർ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, അംഗീകൃത മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടും ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റും അവകാശിയാണെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം അതാത് സഹകരണ സംഘത്തിൽ സമർപ്പിക്കണം. ഇത് ഭരണസമിതിയുടേയും അസിസ്റ്റന്റ് രജിസ്ട്രാറിന്റെയും ജോയിന്റ് രജിസ്ട്രാറിന്റെയും പരിശോധനയ്ക്കുശേഷം മന്ത്രി അടങ്ങുന്ന കമ്മിറ്റിക്ക് മുമ്പിലെത്തും. മൂന്നു ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് സഹായം ലഭിക്കില്ലെന്നും സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!