കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍ സത്യാഗ്രഹം നടത്തി

moonamvazhi

ഏജന്റുമാര്‍ക്ക് ജോലി സുരക്ഷിതത്വം ഉറപ്പാക്കുക, ആനുകൂല്യ നിഷേധം അവസാനിപ്പിക്കുക, ശമ്പളവും മറ്റു ആനുകൂല്യങ്ങളും പരിഷ്‌കരിക്കുക, കേരള ബാങ്ക് രൂപീകരണ സമയത്ത് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ബാങ്കിലെ കളക്ഷന്‍ ഏജന്റുമാര്‍ ബാങ്ക് ആസ്ഥാന ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹം നടത്തി.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ടി.വൈ.ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയുടെ ചുമതലക്കാരന്‍ കെ.ലക്ഷ്മണന്‍, കെ.എസ്.ഇ.ബി എംപ്ലോയീസ് ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജി.ആര്‍.രമേശ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എന്‍.സുന്ദരം പിള്ള, എസ്.ലൈജു, എം.ഒ. ചന്ദ്രന്‍, എന്‍.വി. രാജന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.