കേരള ബാങ്ക്- സഹകരണ വകുപ്പിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകൾ സംരക്ഷിക്കണമെന്ന് ഇൻസ്പെക്ടർസ്‌ ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ.

adminmoonam

നിർദ്ദിഷ്ട കേരള ബാങ്ക് രൂപീകരണത്തോടെ സഹകരണ വകുപ്പിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകൾ സംരക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിവേദനം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനു സംസ്ഥാന പ്രസിഡന്റ് സുനിൽകുമാറും കണ്ണൂർ ജില്ലാ സെക്രട്ടറി ജയേഷും ചേർന്ന് നൽകി. വിഷയം പഠിച്ച ശേഷം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് നിലവിൽ വരുമ്പോൾ സഹകരണ വകുപ്പിലെ ജീവനക്കാരുടെ തസ്തികകൾ കേരള ബാങ്കിൽ നിർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. കേരള ബാങ്കിൽ തസ്തികകൾ ഇല്ലാതെ വന്നാൽ ഇപ്പോൾ ഉള്ളവരുടെ പ്രമോഷനും മറ്റും തടസ്സപ്പെടാൻ ഇടയാക്കുമെന്നും സംഘടന നിവേദനത്തിലൂടെ മന്ത്രിയെ ധരിപ്പിച്ചു.

Leave a Reply

Your email address will not be published.