കേരള ബാങ്ക് രൂപീകരണം – സഹകരണ വകുപ്പിലെ തസ്തികകൾ ഇല്ലാതാക്കരുതെന്ന് കെ.ജി.ഒ.യു.

adminmoonam

കേരള ബാങ്ക് രൂപീകരണത്തിന്റെ ഫലമായി ഇന്ന് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കിലും സംസ്ഥാന സഹകരണ ബാങ്കിലും നിലവിലുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ തസ്തികകൾ ഇല്ലാതാക്കരുതെന്ന് കെ.ജി.ഒ.യു സർക്കാരിനോട് ആവശ്യപ്പെട്ടു . നിലവിലുള്ള തസ്തികകൾ ഇല്ലാതാകുമോ എന്ന സഹകരണ വകുപ്പിലെ ജീവനക്കാർക്ക് ഉള്ള ആശങ്കകൾ പരിഹരിക്കുന്നതിനും, തൽസ്ഥിതി തുടരുന്നതിനുമായി അംഗീകൃത സംഘടനകളുടെ യോഗം ഉടനെ വിളിച്ച് കൂട്ടണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

കൊച്ചിയിൽ നടന്ന കെ.ജി.ഒ.യു സഹകരണ വകുപ്പ് ജീവനക്കാരുടെ യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ആർ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു . സംഘടന നേതാക്കളായ എം.എൻ.ജയരാജ്, പി.രാമചന്ദ്രൻ, ആർ.ശിവകുമാർ, ബി.ശ്രീകുമാരൻ നായർ, വി.ആർ.മനു, വൈ.സലീം, ആർ.സുരേഷ്, വി.കെ.അജിത്ത് കുമാർ, സാബു ജോസഫ്, എം.എൻ.ജയദേവൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.