കേരള ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

moonamvazhi

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്താന്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ -(ബെഫി) ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജീവനക്കാര്‍ വിരമിച്ച ഒഴിവുകളില്‍ അടിയന്തരമായി നിയമനം നടത്തുക, പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റും വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡും ജീവനക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കുക, 1-4-2017ന് ശേഷം സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുക, 31-3-2022ല്‍ കാലാവധി അവസാനിച്ച ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

ആദ്യപടിയായി ആഗസ്ത് നാലിന് തിരുവനന്തപുരം ഹെഡ് ഓഫീസ് പടിക്കല്‍ രാപകല്‍ സത്യാഗ്രഹവും സെപ്തംബര്‍ എട്ടിന് ഏകദിന പണിമുടക്കും വിജയിപ്പിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. വനിതാ കണ്‍വന്‍ഷന്‍ അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ബിച്ചു എക്സ് മലയില്‍ ഉദ്ഘാടനംചെയ്തു. ലത എസ് അധ്യക്ഷയായി.’ഉന്മേഷം ഉല്ലാസും വിനോദം’ എന്ന വിഷയം ഷക്കീല വഹാബ് അവതരിപ്പിച്ചു. ടി ജെ ഷീബ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബെഫി ജില്ലാ സെക്രട്ടറി പി എം പ്രമോദ്, കെബിഇഎഫ് ജില്ലാ പ്രസിഡന്റ് ബ്രഹ്മമോഹനന്‍, സംസ്ഥാന വനിതാ കമ്മറ്റിയംഗം എ ജുമൈല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!