സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള ബാങ്ക് ജീവനക്കാര്‍ പ്രതിഷേധിച്ചു

moonamvazhi

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. അവകാശദിനാചരണത്തിന്റെ ഭാഗമായി കേരള ബാങ്ക് ജില്ലാ ഓഫീസിനു മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കട ബസ് ബേയില്‍ അവസാനിച്ചു.

പൊതുസമ്മേളനം പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.എഫ് സംസ്ഥാനകമ്മിറ്റി അംഗം ആര്‍. രാജസേനന്‍ അധ്യക്ഷത വഹിച്ചു. കെബിഇഎഫ് ജനറല്‍ സെക്രട്ടറി എം വേണുഗോപാല്‍, സിഐടിയു ഏരിയ സെക്രട്ടറി ജി ആനന്ദന്‍, വിവിധ സംഘടനാ നേതാക്കളായ സുരേഷ് (എല്‍ഐസി എംപ്ലോയീസ് യൂണിയന്‍), സതീഷ് (?ബെഫി), സുരേഷ് (എകെബിഇഎഫ്), അമല്‍ദാസ് (ബെഫി ), ഐവാന്‍ ജോണ്‍സണ്‍, പ്രമീല്‍ കുമാര്‍ (കെബിഇഎഫ്) എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News