കേരള ബാങ്ക് – ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ മേഖലാ ജാഥകൾ ചൊവ്വാഴ്ച മുതൽ.

adminmoonam

കേരള ബാങ്കിനു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനും ആദായ നികുതി നിയമത്തിലെ 194N എതിരെയും ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാനത്ത് അഞ്ച് മേഖലാ വാഹന-കലാ ജാഥകൾ നടത്തും. ചൊവ്വാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പരിസരത്ത് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജാഥകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് തെക്കൻ മേഖലാ ജാഥ പര്യടനം നടത്തുക. സംഘടന സംസ്ഥാന സെക്രട്ടറി വി.ബി.പത്മകുമാർ ജാഥ നയിക്കും. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് മേഖലജാഥകൾ. കാസർകോട് മുതൽ മലപ്പുറം ജില്ല വരെയുള്ള വടക്കൻ മേഖല ജാഥയുടെ ക്യാപ്റ്റൻ സംഘടനാ ഓർഗനൈസിങ് സെക്രട്ടറി കെ.ടി. അനിൽകുമാറാണ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ജില്ലകൾ ഉൾപെടുന്നതാണ് മധ്യമേഖല ജാഥ. സംഘടനാ പ്രസിഡണ്ട് കെ. ആർ. സരളഭായ് ആണ് ജാഥാക്യാപ്റ്റൻ.

വയനാട് ജില്ലയിലെ ജാഥ സംഘടനാ ജോയിന്റ് സെക്രട്ടറി സി.എൻ. മോഹനൻ നയിക്കും. ഈ മാസം 14നാണ് വയനാട് ജില്ലയിൽ ജാഥ. ഈമാസം 16,17 തീയതികളിലായി ഇടുക്കി ജില്ലയിൽ നടക്കുന്ന ജാഥയുടെ ക്യാപ്റ്റൻ സംഘടനാ ജോയിന്റ് സെക്രട്ടറി കെ.പി.ഷാ ആണ്.5 ജാഥകളും വിജയിപ്പിക്കുന്നതിന് ആവശ്യമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതിയിൽ ട്രേഡ് യൂണിയൻ നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. മധ്യ മേഖല ജാഥയുടെ സംഘാടക സമിതി യോഗം സി.ഐ.ടി.യു കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിഅഡ്വക്കറ്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാ പ്രസിഡണ്ട് കെ.ആർ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജാഥ വിജയിപ്പിക്കാൻ 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ അഞ്ച് മേഖലാ ജാഥകൾക്കുമായി സംഘാടക സമിതിയുടെ രൂപീകരണവും പൂർത്തിയായി.

Leave a Reply

Your email address will not be published.

Latest News