കേരള ബാങ്ക്സി.ഇ.ഒ / എം.ഡി.തസ്തികയിലേക്ക്അപേക്ഷ ക്ഷണിച്ചു

Deepthi Vipin lal

കേരള ബാങ്കിന്റെ സി.ഇ.ഒ / മാനേജിങ് ഡയരക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലോ നേരിട്ടോ ആയിരിക്കും നിയമനം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടേഷനും പരിഗണിക്കും. നിയമിക്കപ്പെടുന്നവര്‍ മൂന്നു വര്‍ഷം ഈ തസ്തികയില്‍ ജോലി ചെയ്യേണ്ടിവരും.

അപേക്ഷകര്‍ ബാങ്കിങ് മേഖലയില്‍ 20 വര്‍ഷം പരിചയമുള്ളവരാകണം. ഇതില്‍ മൂന്നു വര്‍ഷം പൊതുമേഖലാ / സ്വകാര്യ മേഖലാ കമേഴ്‌സ്യല്‍ ബാങ്കില്‍ സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ ( സി.ജി.എം. തലത്തിലോ അതിനു മുകളിലോ ) പരിചയം വേണം. CBS ലും ബാങ്കിങ്ങുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിലും അറിവു വേണം. പ്രായം 2022 ജനുവരി ഒന്നിനു 45 – 60 വയസ്. പേഴ്‌സണല്‍ ബാങ്കിങ്ങിലും റൂറല്‍ ബാങ്കിങ്ങിലുമുള്ള പരിചയം അഭികാമ്യം.

നിശ്ചിതമാതൃകയിലുള്ള ഫോമിലാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ / പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും പ്രായം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റും ഫോട്ടോയും അയയ്ക്കണം. കവറിനു പുറത്ത് Application for the post of CEO in Kerala Bank എന്നെഴുതണം. 2022 ഫെബ്രുവരി ഇരുപതിന് വൈകീട്ട് 5.30 നകം അപേക്ഷ കിട്ടണം. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമേ സെലക്ഷന്‍ കമ്മിറ്റി അപേക്ഷകരെ ഇന്റര്‍വ്യൂവിനു വിളിക്കുകയുള്ളു. അപേക്ഷ അയയ്‌ക്കേണ്ട വിലാസം : The Secretary ( Co-operational ), Co-operation Department, Secretariat, Thiruvananthapuram. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kerala.gov.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!