കേരള ബാങ്കിലെ പിൻവാതിൽ സ്ഥിരനിയമനത്തിന് എതിരെ സഹകരണ വേദി പരാതി നൽകി.

adminmoonam

കേരള ബാങ്കിലെ പിൻവാതിൽ സ്ഥിരനിയമനത്തിന് എതിരെ സഹകരണ വേദി പരാതി നൽകി.കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കണ്ണൂർ ജില്ലയിലെ ബ്രാഞ്ചുകളിൽ ദിവസവേതനക്കാരായി താൽക്കാലികമായി ജോലി ചെയ്യുന്ന പാർട്ട്‌ ടൈം സ്വീപ്പർ, പ്യൂൺ, ഡ്രൈവർ എന്നീ തസ്തികകളിലെ ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും, ജോലി കാത്തിരിക്കുന്ന ചെറുപ്പക്കാരെയും, മേല്പറഞ്ഞ തസ്തികകളിൽ സംവരണം വഴി ജോലി ലഭിക്കാവുന്ന സഹകരണ സംഘം ജീവനക്കാരെയും വഞ്ചിക്കുന്ന ഈ നീക്കം തടയണമെന്നും സഹകരണ വേദി കണ്ണൂർ ജില്ലാ കമ്മറ്റി സംസ്ഥാന സഹകരണ സംഘം രെജിസ്ട്രാർക് നൽകിയ നിവേദനത്തിലാവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് ജയ്സൺ തോമസ്, മുണ്ടേരി ഗംഗാധരൻ, പി. ആനന്ദകുമാർ, വി.ആർ.ഭാസ്കരൻ കെ.എം. ശിവദാസൻ, ലക്ഷ്മണൻ തുണ്ടിക്കൊത്,എം.എൻ. രവീന്ദ്രൻ, ബേബി തോലാനി, വി.ടി. തോമസ്, സി.പി. സരസ്വതി എന്നിവർ നിവേദനത്തിൽ ഒപ്പ് വെച്ചു.

Leave a Reply

Your email address will not be published.