കേരള ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് -കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
കേരള ബാങ്കിലെ ആയിരത്തിലധികം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 10 വര്‍ഷം പൂര്‍ത്തിയായ താല്‍ക്കാലികക്കാരില്‍ പി.എസ്.സിക്ക് വിടാത്ത തസ്തികയില്‍പ്പെട്ട നിയമനങ്ങളാണ് സ്ഥിരപ്പെടുത്തുന്നതെന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ അഞ്ച് വര്‍ഷം പോലും തികയാത്ത താല്‍ക്കാലികക്കാരെയാണ് കേരള ബാങ്കില്‍ പിന്‍വാതിലിലൂടെ നിയമിക്കാന്‍ പോകുന്നത്. ജില്ലാ ബാങ്കുകളില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടായപ്പോള്‍ നിയമിക്കപ്പെട്ടവരാണിവര്‍. തികച്ചും നിയമ വിരുദ്ധമായ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കും.
കണ്‍വന്‍ഷന്‍ സി.എം.പി. സംസ്ഥാന സെക്രട്ടറി സി.എ. അജീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കാരിച്ചി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച യൂണിയന്‍ മെമ്പര്‍മാരെ മുന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.നാണു ആദരിച്ചു.
സഹകരണ ജീവനക്കാരുടെ കടമകളും അവകാശങ്ങളും എന്ന വിഷയത്തില്‍ സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി.ജയേഷ് ക്ലാസെടുത്തു. സി എം പി ജില്ലാ സെക്രട്ടറി പി.സുനില്‍കുമാര്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍.സി. സുമോദ് , മുണ്ടേരി ഗംഗാധരന്‍ , കെ.രവീന്ദ്രന്‍, കാഞ്ചന മാച്ചേരി. തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ചിത്രാംഗദന്‍ സ്വാഗതവും വി . എന്‍ അഷറഫ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ :കെ രവീന്ദ്രന്‍ പ്രസിഡന്റ് , കെ.പി ബിജു, തങ്കമണി കെ (വൈസ് പ്രസിഡന്റുമാര്‍) വി.എന്‍ അഷ്‌റഫ് (സെക്രട്ടറി), സജോഷ്, പങ്കജാക്ഷി ഒ (ജോയിന്റ് സെകട്ടറിമാര്‍). എന്‍ .പ്രസീതന്‍ (ട്രഷറര്‍)