കേരള ബാങ്കിലും 50 ശതമാനം സംവരണം വേണം -KCWF

Deepthi Vipin lal

പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്ക് ജില്ലാ ബാങ്ക് നിയമനങ്ങളില്‍ നല്‍കിയിരുന്ന 50 ശതമാനം സംവരണം കേരള ബാങ്കിലും നടപ്പാക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (HMS) വടകര താലൂക്ക് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

ഓര്‍ക്കാട്ടേരി ടി.പി സ്മരക ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജി.നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. RMP സംസ്ഥാന സെക്രട്ടറി എന്‍. വേണു അദ്ധ്യക്ഷത വഹിച്ചു.

പുതുതായി സംഘടനയില്‍ ചേര്‍ന്നവര്‍ക്ക് സംസ്ഥാന സെക്രട്ടറി എന്‍.സി. സുമോദ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. KCWFവര്‍ക്കിങ് പ്രസിഡന്റ് അഷറഫ് മണക്കടവ്, RMP ജില്ലാ കമ്മിറ്റി അംഗം കെ.കെ. സദാശിവന്‍, CMP ഏരിയാ സെക്രട്ടറി എന്‍. രാജരാജന്‍, KCWF സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ വി.എന്‍ അഷറഫ് കാരിച്ചി, ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്ക് ഭാരവാഹികളായി സദാശിവന്‍ കെ.കെ. (പ്രസിഡണ്ട്), റീന ടി.പി (വൈ: പ്രസിഡണ്ട്) ശശി കൂര്‍ക്കയില്‍ (സെക്രട്ടറി), മനീഷ് ടി.പി (ജോ: സെക്രട്ടറി) സിബി കെ.കെ. (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ശശി കൂര്‍ക്കയില്‍ സ്വാഗതവും വിബിലേഷ് കെ.ടി.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!