കേരള ബാങ്കിന്റെ ‘മിഷന്‍ 100 ഡേയ്സ്

Deepthi Vipin lal

കേരള ബാങ്കിന്റെ 100 ദിന കര്‍മ്മ പദ്ധതിയായ ‘മിഷന്‍ 100 ഡേയ്സ്’ കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ആറ് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനുളള പരിശ്രമമാണ് നടത്തിവരുന്നതെന്നും കേരള ബാങ്കിന്റെ ബി ദ നമ്പര്‍ വണ്‍ ക്യാമ്പയിനിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിഷ്‌ക്രിയ ആസ്തി വലിയ തോതില്‍ കുറയ്ക്കുന്നതിനു സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വായ്പ വിതരണത്തില്‍ കൂടി കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ 100 ഡേയ്സ് കര്‍മ്മ പദ്ധതിയുടെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു.’മിഷന്‍ 100 ഡേയ്സ്’ കര്‍മ്മ പദ്ധതി പ്രകാരം കുടിശ്ശിക ഒഴിവാക്കിയ ആദ്യ വായ്പ്പാക്കാരനില്‍ നിന്നും സഹകരണ സംഘം രജിസ്‌ട്രോര്‍ അലക്‌സ് വര്‍ഗീസ് തുക ഏറ്റുവാങ്ങി. കേരള ബാങ്ക് സി.ഇ.ഒ പി. എസ്. രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, റീജയണല്‍ മാനേജര്‍ ജോളി ജോണ്‍, ജനറല്‍ മാനേജര്‍ ഡോ:എന്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.