കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് സഹകരണ സംരക്ഷണ സദസ്സ് നടത്തി

moonamvazhi

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ സഹകരണ സംരക്ഷണ സദസ്സ് നടത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

KCEC സംസ്ഥാന പ്രസിഡന്റും INTUC സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ ശശിതരൂർ എം.പി. മുഖ്യപ്രഭാഷണം നടത്തി. KCEC സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ആമ്പക്കാട്ട് സ്വാഗതം പറഞ്ഞു.


കൈപ്പള്ളി മാധവൻകുട്ടി, എസ്.ആർ. ഹാരീസ്, INTUC കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ – ജോർജ്ജ് പ്ലാത്തോട്ടം, കോഴിക്കോട് ജില്ലാ INTUC പ്രസിഡന്റ് രാജീവൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.വി.സന്തോഷ്, വിനോദ് പുഞ്ചക്കര, കാസർഗോഡ്, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോടി ജില്ലാ പ്രസിഡന്റ് മാരായ സി.വി. ഭാവനൻ , മധു ഇ.കെ, അഖിൽ , രഘുപാണ്ഡവപുരം, റോയി ഐസക് സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കോഴിക്കോട്, തൃശൂർ ജില്ലാ ജില്ലാ സെക്രട്ടറി വിജയലക്ഷ്മി എന്നിവർ ആശംസയർപ്പിച്ചു.

Leave a Reply

Your email address will not be published.