കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് കാസർകോട് ജില്ലാ സമ്മേളനം നടത്തി

moonamvazhi

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് (KCEC INTUC ) കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പ്രാഥമിക കാർഷിക വികസന ബാങ്ക് ഹാളിൽ നടന്നു. ഡിസിസി പ്രസിഡന്റ്‌ പി. കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയെ തകർക്കാനുള്ള തിവ്ര മത്സരമാണ് കേന്ദ്ര കേരള സർക്കാരുകൾ നടത്തുന്നതെന്നും, അതിന്റെ ഭാഗമാണ് പുതിയ കേന്ദ്ര സഹകരണ നിയമവും പിണറായി സർക്കാരിന്റെ പുതിയ സഹകരണ ഭേദഗതി കരടെന്നും പി.കെ. ഫൈസൽ പറഞ്ഞു. കളക്ഷൻ ഏജൻ്റുമാരുടെ വെട്ടിക്കുറച്ച ഇൻസെന്റീവ് പുനഃസ്ഥാപിച്ചു വിതരണം നടത്തണമെന്നും, നഷ്ട സംഘങ്ങളെ പുനരുദ്ധരിക്കാൻ കൺസോഷ്യത്തിൻ നിന്ന് ധനസഹായം നൽകണമെന്നും, കുടിശ്ശികയായ ക്ഷാമബത്ത ഉടൻ നൽകണമെന്നും  യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ സഹകരണ നിയമവും സഹകരണ മേഖലയും എന്ന വിഷയത്തിൽ റിട്ട.എ.ആർ. മോഹനൻ പി.കെ ക്ലാസെടുത്തു. പാടിയിൽ ബാബു വിനോദ് ആവിക്കര, ജസീത പി.പി എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ്‌ സി.വി. ഭാവനൻ അധ്യക്ഷത വഹിച്ചു. KCEC സംസ്ഥാന ജനറൽ സെക്രട്ടറി അമ്പക്കാട്ട് സുരേഷ്,സന്തോഷ്‌ കമ്പല്ലൂർ,സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ കൊല്ലം, സന്തോഷ്‌ കോഴിക്കോട്,സംസ്ഥാന സെക്രട്ടറി വിനോദ് പുഞ്ചക്കര, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാചേരി, ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, സംസ്ഥാന സെക്രട്ടറി അജയൻ വേളൂർ, സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.സി. മോഹനൻ സ്വാഗതവും മധുസൂദനൻ ബാലൂർ നന്ദിയും പറഞ്ഞു..

ഭാരവാഹികൾ: സി.വി ഭാവനൻ( പ്രസിഡന്റ്) വിനോദ് ആവിക്കര , രാമൻ ബന്തടുക്ക, (വൈസ് പ്രസിഡന്റുമാർ) കെ.സി. മോഹനൻ (ജനറൽ സെക്രട്ടറി ) ജിൻ സ്വർഗ്ഗിസ്, ഷാഫി എം.എച്ച് (സെക്രട്ടറിമാർ ,) ജസീത പി.പി. (ട്രഷറർ).

Leave a Reply

Your email address will not be published.