കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

adminmoonam

കേരളത്തിലെ സഹകരണ മേഖലയിൽ രാഷ്ട്രീയം കലർത്തി ഈ മേഖലയെ തകർക്കാൻ ആണ് ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും സഹകരണ ജീവനക്കാരെ ഒഴിവാക്കിയത് നീതികരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ വരവ് ഗൂഢ ലക്ഷ്യത്തോടെയാണ്. ഇത് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ടും സംഘടനാ പ്രസിഡണ്ടുമായ ആർ. ചന്ദ്രശേഖരൻ ഉപവാസ സമരത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരാണ് ഉപവാസ സമരത്തിൽ പങ്കെടുത്തത്.

ക്ലാസ് ഫോർ ജീവനക്കാരെ ബാധിക്കുന്ന 1:4 നിയമം  റദ്ദ് ചെയ്യുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, സഹകരണ ജീവനക്കാരെ  ആരോഗ്യ ഇൻഷുറൻസിൽ  ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!