കേന്ദ്ര നീക്കം ഫെഡറൽ സംവിധാനത്തെ തകർക്കും. സംസ്ഥാന സഹകരണ യൂണിയൻ

adminmoonam

സഹകരണ ബാങ്കുകൾക്ക് മേൽ കടന്നു കയറാനും അവയുടെ സ്വതന്ത്രാധികാരം ഇല്ലായ്മ ചെയ്യാനും കേന്ദ്രം നടത്തുന്ന നീക്കത്തെ ചെറുക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി  പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സഹകരണം സംസ്ഥാന വിഷയവും, സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത് സംസ്ഥാന നിയമം അനുസരിച്ചുമാണ്. ഫെഡറൽ സംവിധാനത്തെ തച്ചുടക്കുക എന്ന ഗൂഢ ലക്ഷ്യം മുൻ നിർത്തിയാണ്  ബാങ്കിംഗ് നിയന്ത്രണ നിയമഭേദ ഗതിയുടെ ചുവടുപിടിച്ച്  റിസർവ്വ് ബാങ്ക് നടപടി ആരംഭിച്ചിരിക്കുന്നത് . സഹകരണ ബാങ്കുകളുടെ  ഭരണ സമിതി ,ജീവനക്കാർ ,ചീഫ് എക്സിക്യൂട്ടീവ് എന്നിവരുടെ അധികാരങ്ങൾ പോലും ഇല്ലാതാക്കിയുള്ള ആർ ബി.ഐ യുടെ നടപടിക്ക് പിന്നിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുക എന്ന അജണ്ട കൂടി ഉണ്ട് . ലക്ഷകണക്കിന് പേർ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന സഹകരണ മേഖലയാണ് കേരളത്തിൻ്റെ കരുത്ത്എന്ന് മനസിലാക്കി സംസ്ഥാനത്തെ കൂടി ലക്ഷ്യം വെച്ചാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി.

കേന്ദ്ര നീക്കത്തിനെതിരെ സർവ്വകക്ഷി യോഗം വിളിച്ച് നടപടികൾ ശക്തമാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ പിന്തുണക്കുന്നതായും സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. സംസ്ഥാന സഹകരണ യൂണിയൻ്റ പ്രഥമ ഭരണ സമിതി യോഗം ഏകകണ്ഠേന അംഗീകരിച്ച പ്രമേയം  കേന്ദ്ര നീക്കത്തിനെതിരെ ചെറുത്തു നിൽക്കാനും പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും സഹകാരികളോടു ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!