കേന്ദ്ര ധനകാര്യ ബില്ലിലെ പുതിയ ഭേദഗതി ജൂലൈ ഒന്നുമുതൽ: റിട്ടേൺ ഫയൽ ചെയ്യാത്ത സംഘങ്ങൾക്ക് ഒരു കോടിക്ക് മുകളിൽ 5% ടി.ഡി.എസ് ഈടാക്കും: ടി.ഡി.എസ് പരിധി 20 ലക്ഷം ആക്കി കുറച്ചു.

adminmoonam

കേന്ദ്ര സർക്കാരിന്റെ പുതിയ ഫിനാൻസ് ബില്ലിലെ ഭേദഗതി സഹകരണസംഘങ്ങളെ വളരെയേറെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ മൂന്നുവർഷം റിട്ടേൺ ഫയൽ ചെയ്യാത്ത സഹകരണ സംഘങ്ങളുടെ ടിഡിഎസ് പരിധി 20 ലക്ഷം ആക്കി കുറച്ചു. 20 ലക്ഷത്തിന് മുകളിൽ പണമായി പിൻവലിക്കുകയാണെങ്കിൽ രണ്ടു ശതമാനവും ഒരു കോടിക്ക് മുകളിൽ പണമായി പിൻവലിക്കുകയാണെങ്കിൽ 5 ശതമാനവുമാണ് ടിഡിഎസ്. നേരത്തെ ഒരു കോടി ആയിരുന്നു ടിഡിഎസ് പരിധി. ഇതിനു രണ്ട് ശതമാനമായിരുന്നു ടിഡിഎസ്. റിട്ടേൺ ഫയൽ ചെയ്യുന്ന സഹകരണസംഘങ്ങൾക്ക് ഇത് ബാധകമല്ല. അവർക്ക് ഒരു കോടി രൂപയ്ക്ക് മുകളിൽ ഒരു വർഷം പിൻവലിക്കുകയാണെങ്കിൽ 2 ശതമാനം ടി.ഡി.എസ് എന്ന നിലവിലെ രീതി തുടരും.

വ്യക്തികൾക്കും ഇത് ബാധകമാണ്. ഒരു വർഷം 20 ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കുകയും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയും ചെയ്യുന്നത് വ്യക്തികൾക്കും ബാധകമാണ്. വർഷത്തിൽ 20 ലക്ഷം രൂപ പിൻവലിക്കുന്ന വ്യക്തികളും ധാരാളം ഉണ്ടാകും. ഇത്രയും തുക ലോണെടുത്തവർക്കും ഇത് ബാധകമാക്കാൻ ഇടയുണ്ട്. ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും പുതിയ ഭേദഗതിയിൽ പറയുന്നു.

സംസ്ഥാനത്തെ ആയിരക്കണക്കിന് സഹകരണ സംഘങ്ങളെ ഫിനാൻസ് ബില്ലിലെ ഭേദഗതി വളരെയേറെ ബാധിക്കും. റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയും ഒരു വർഷം 20 ലക്ഷത്തിൽ കൂടുതൽ പണമായി പിൻവലിക്കുകയും ചെയ്തിട്ടുള്ള സംഘങ്ങൾ സംസ്ഥാനത്ത് ഒട്ടനവധി ഉണ്ടാകും.ഇവർക്ക് ടിഡിഎസ് പരിധി ഇരുപത് ലക്ഷം ആക്കി കുറച്ചതോടെ വളരെ ഏറെ പ്രതിസന്ധി നേരിടാൻ ഇടയുണ്ട്.

Leave a Reply

Your email address will not be published.

Latest News