കെ.സി.ഡബ്ല്യൂ.എഫ്. സംസ്ഥാന സമ്മേളനം 11ന് തിരുവനന്തപുരത്ത്
കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( എച്ച്.എം.എസ് ) സംസ്ഥാന സമ്മേളനം ജൂണ്‍ 11 ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കൃഷ്ണന്‍ കോട്ടുമല, സി.എ. അജീര്‍, സി.എന്‍. വിജയകൃഷ്ണന്‍, എം.പി. സാജു, ടോമി മാത്യു, എം.ആര്‍ മനോജ്, എന്‍.സി. സുമോദ്, അഷ്‌റഫ് മണക്കടവ്, പി.ജി. മധു, ജ്യോതി പേയാട്, പി. രജീഷ് എന്നിവര്‍ പ്രസംഗിക്കും.