കെ.എസ്.സി.ഐ.എ.എ. വനിതാ സമ്മേളനം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്‍റ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ നടത്തിയ സംസ്ഥാനതല വനിതാ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ലാലി വിന്‍സെന്‍റ് ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ബേബി തോമസ് എല്‍ദോ, ജിറ്റ്സി ജോര്‍ജ്ജ്, ബേബി സാജി, ആലീസ് സ്കറിയ തുടങ്ങിയവര്‍ സമീപം.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്‍റ് ഓഡിറ്റേഴ്സ് അസോസിയേഷന്‍റെ ( കെ.എസ്.സി.ഐ.എ.എ ) നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ ആദ്യത്തെ വനിതാ സമ്മേളനം എറണാകുളം കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ലാലി വിന്‍സെന്‍റ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ബേബി തോമസ് എല്‍ദോ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജിറ്റ്സി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. രജേഷ്കുമാര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, ആലീസ് സ്കറിയ, യു.കെ രേണുക, പി.കെ ജയകൃഷ്ണന്‍, രാരാശ്രീ എന്നിവര്‍ സംസാരിച്ചു.