കെയർ ഹോം പദ്ധതി പ്രകാരം ചേർപ്പ് – വല്ലച്ചിറ സഹകരണ സംഘം 2 വീടുകൾ നിർമിച്ചുനൽകി.

adminmoonam

സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം ചേർപ്പ് – വല്ലച്ചിറ സഹകരണ സംഘത്തിന്റ നേതൃത്വത്തിൽ പണികഴിപ്പിച്ച ചേർക്കര ശാന്ത, കിഴക്കെമഠം പൊന്നി എന്നിവരുടെ വീടുകളുടെ താക്കോൽദാനം മുൻ സ്‌പീക്കർ വി.എം. സുധീരൻ നിർവഹിച്ചു. തൃശ്ശൂർ ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം.കെ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.

സംഘം പ്രസിഡണ്ട് സി.മുരാരി, സി.എൻ.ഗോവിന്ദൻ കുട്ടി, കെ.കെ. കൊച്ചുമുഹമ്മദ്, വല്ലച്ചിറ ,ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സോഫി ഫ്രാൻസിസ്, സി.കെ.വിനോദ് ,കെ.രവീന്ദ്രനാഥ്, ഗീത ഉദയശങ്കർ പി.രാമൻകുട്ടി മാസ്റ്റർ, ജോൺ ആന്റണി, പ്രീതി, ടി.കെ.പ്രതാപൻ, വി.ശശിധരൻ, കെ.വി.ജയേഷ്, എം.സി.ചന്ദ്രൻ ,സൈറാ ബാനു, എം.ഭാനുമതി ടീച്ചർ, എ സജിത,സെക്രട്ടറി വി.എൻ.സുരേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News