കെയര്‍ കേരളാ റിസെര്‍ജന്റ് കേരളാ ലോ പദ്ധതിക്ക് തുടക്കം;4000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി
പ്രളയത്തില്‍ തകര്‍ന്ന 4000 വീടുകള്‍ സഹകരണ മേഖല നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ആദ്യ ഘട്ടത്തില്‍ 1500 വീടുകള്‍ നിര്‍മിക്കും.പാവപ്പെട്ടവന്റെ കൂടി ചെറിയ വായ്പാ ആവശ്യങ്ങള്‍ പരിഹരിക്കാനാണ് മുറ്റത്തെ മുല്ല വായ്പാ പദ്ധതി തുടങ്ങിയത്.കെയര്‍ കേരള പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകള്‍ വഴി നടപ്പാക്കുന്ന റീസര്‍ജന്റ് കേരള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണഭോക്താക്കളുടെ പേരു വിവരങ്ങള്‍ റവന്യു വകുപ്പ് നല്‍കുന്ന മുറയ്ക്ക് വീടുപണി
തുടങ്ങാന്‍ സജ്ജമാണ് റവന്യു വകുപ്പ്മന്ത്രി പറഞ്ഞു. സഹകാരികളുടെ സഹായത്തോടെയാകും
വീട് നിര്‍മ്മിക്കുക. കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായാണ് വീടുനിര്‍മ്മാണം. കെയര്‍ലോ
ണിന്റെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള അനുവാദപത്രവും മന്ത്രി കടകംപള്ളി സുരേ
ന്ദ്രന്‍ വിതരണം ചെയ്തു. 89 അയല്‍ക്കൂട്ടങ്ങളിലായി 384 ഗുണഭോക്താക്കള്‍ക്കുള്ള 3,46,4600
രൂപയുടെ അനുവാദപത്രമാണ് മന്ത്രി വിതരണം ചെയ്തത്.
തദ്ദേശസ്വയംഭരണ വകുപ്പു
മന്ത്രി ഏ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണത്തിലും
ലോകത്തിന് മാതൃകയായി ഒരു കേരളാ മോഡല്‍ നല്‍കാന്‍ കഴിഞ്ഞവരാണ് കേരളാ ജനതയെന്ന് അദ്ദേഹം
പറഞ്ഞു. കെയര്‍കേരളാ പദ്ധതിയിലേക്കുള്ള ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ സംഭാവന തുക
യായ 5.06 കോടി രൂപ തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ടി. കെ സതീഷ്‌കുമാര്‍ മന്ത്രി കടകം
പള്ളി സുരേന്ദ്രന് കൈമാറി. തൃശൂര്‍ ജില്ലാ ബാങ്കിന്റെ സാന്ത്വനം 2018 വായ്പാ പദ്ധതി ജില്ലാ പഞ്ചാ
യത്ത് പ്രസിഡണ്ട് മേരിതോമസും കെയര്‍ ഗ്രേസിന്റെ ഭാഗമായി പ്രളയ ബാധിതര്‍ക്ക് തുടങ്ങുന്ന കൗണ്‍സി
ലിങ്ങ് സെന്റര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയും ഉദ്ഘാടനം ചെയ്തു.
കെയര്‍ ഗ്രെയ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പഠനകിറ്റ് വിതരണം സഹകരണ
സംഘം രജിസ്ട്രാര്‍ എസ്.ഷാനവാസും ജെ.എല്‍.ജികള്‍ക്കുള്ള വായ്പാ വിതരണം കുന്നം
കുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍സീതാ രവീന്ദ്രനും നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ ജയശ
ങ്കര്‍, പി.എ.സി.എസ് അസോസിയേഷന്‍ സെക്രട്ടറി കെ. മുരളീധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അസോസിയേഷന്‍ സെക്രട്ടറി കെ.കെ. സതീശന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.വി.
സുമതി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നി
വര്‍ ആശംസ നേര്‍ന്നു. ജോയിന്റ് രജിസ്ട്രാര്‍ ടി.കെ. സതീഷ്‌കുമാര്‍ സ്വാഗതവും കുടംബശ്രീ
ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.ജ്യോതിഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.