കുളമ്പുരോഗം പടരുന്നു; ഏറണാകുളം വഴി കാലിക്കടത്തിന് മുന്നറിയിപ്പ്

[mbzauthor]

എറണാകുളം ജില്ലയിലെ അന്‍പതോളം പഞ്ചായത്തുകളിലായി 4030 കന്നുകാലികള്‍ക്ക് കുളമ്പുരോഗം സ്ഥിരീകരിച്ചു. ജന്തുരോഗനിയന്ത്രണ പ്രോജക്ട് കോര്‍ഡിനേറ്ററാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രോഗം ബാധിച്ച കന്നുകാലികളെ കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്നതും രോഗബാധയുള്ള കന്നുകാലികളെ കശാപ്പ് ചെയ്ത്, അവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും ഉപേക്ഷിക്കുന്നതും രോഗം പടരുന്നതിന് കാരണമാകും.

കുളമ്പ് രോഗം വായുവിലൂടെയും കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോഴും, കന്നുകാലികളെ കൈകാര്യം ചെയ്യുന്ന വ്യക്തി വഴിയും പടരുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കുളമ്പുരോഗം ബാധിച്ച കന്നുകാലികളുടെ കൈമാറ്റവും കശാപ്പും തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ജില്ല കളക്ടര്‍ ചുമതലപ്പെടുത്തി. കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമായി നടപ്പിലാക്കുന്നതിനും രോഗം കൂടുതല്‍ കന്നുകാലികളിലേക്ക് പടരാതിരിക്കാനും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറെയും കളക്ടര്‍ ചുമതലപ്പെടുത്തി.

[mbzshare]

Leave a Reply

Your email address will not be published.