കുട്ടികൾ നാടിന് ഗുണകരമാകുന്ന തരത്തിലുള്ള ഭാവി തിരഞ്ഞെടുക്കണമെന്ന് എം.കെ.രാഘവൻ എം.പി

[email protected]

കുട്ടികൾ നാടിന് ഗുണകരമാകുന്ന തരത്തിൽ ഉള്ള ഭാവിയാണ് തെരഞ്ഞെടുക്കേണ്ടതന്ന് എം.കെ.രാഘവൻ എം.പി. പറഞ്ഞു. കോഴിക്കോട് നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. പി. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. കാലഘട്ടത്തിനും നാടിനും ഗുണം ലഭിക്കുന്ന തരത്തിലുള്ള കോഴ്സുകളാണ് തെരഞ്ഞെടുക്കേണ്ടതെന്നും എം.പി.പറഞ്ഞു എസ്.എസ്.എൽ.സി,പ്ലസ് ടു,സി.ബി.എസ്.ഇ എന്നിവയിലെ മികച്ച മാർക്ക് നേടിയ ബാങ്ക് പ്രവർത്തനപരിധിയിലെ 88 കുട്ടികൾക്കാണ് ക്യാഷ് അവാർഡും മെമന്റോയും സമ്മാനിച്ചത്. ബാങ്ക് ചെയർമാൻ ടി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. മുഹമ്മദ് ജനറൽ മാനേജർ ഇ.കെ.രാജീവൻ, ഡയറക്ടർമാർ, സഹകാരികൾ, ജീവനക്കാർ, രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.