കാർഷിക ഗ്രാമ വികസന ബാങ്ക് ഈ സാമ്പത്തിക വർഷം വായ്പ ലക്ഷ്യം കൈവരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ്.

adminmoonam

സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഈ സാമ്പത്തിക വർഷം വായ്പ ലക്ഷ്യം കൈവരിക്കുമെന്ന് പ്രസിഡന്റ് സോളമൻ അലക്സ് പറഞ്ഞു. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങളിലും പ്രാഥമിക കാർഷിക ബാങ്കുകളുടെ സഹകരണത്തോടെ വായ്പ വിതരണം ഊർജിതപ്പെടുത്താൻ കോട്ടയത്ത് ചേർന്ന മേഖലാ മീറ്റിങ്ങ് തീരുമാനിച്ചു.

വർദ്ധിച്ചു വരുന്ന വായ്പാ കുടിശ്ശികയിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കുടിശിക നിവാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി പ്രാഥമിക കാർഷിക ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുറയ്ക്കാൻ ശക്തമായ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. മാനേജിംഗ് ഡയറക്ടർ വി രതീശൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ്,ഇ. ജെ ആഗസ്തി, പ്രൊഫസർ കെ. ഐ.ആന്റണി,ജോമോൻ മാത്യു, മേഴ്സി സാമുവൽഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News