കാർഷികമേഖലയിൽ കൂടെ മാത്രമേ സാമ്പത്തിക പുരോഗതി കൈവരിക്കാനാകൂവെന്ന് ടി.എൻ.പ്രതാപൻ എം.പി.

adminmoonam

സഹകരണ വകുപ്പിലെ ഹരിതം സഹകരണം പദ്ധതി ജനങ്ങളെ കൃഷിയിലേക്ക് അടുപ്പിക്കാൻ സഹായിക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി.പറഞ്ഞു. തൃശ്ശൂർ പുതുക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഹരിതം സഹകരണം പദ്ധതിപ്രകാരം കശുമാവിൻ തൈ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയിൽ കൂടെ മാത്രമേ സാമ്പത്തിക പുരോഗതി കൈവരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കൊടകര മൾട്ടിപർപ്പസ് സഹകരണ സംഘം പ്രസിഡണ്ട് കെ. എം.ബാബുരാജ്, സംഘം വൈസ് പ്രസിഡണ്ട് ഷാജു കാളിയങ്കര, ഡയറക്ടർമാരായ സെബി കൊടിയൻ, ജെയിംസ് പി.ഡി , പ്രിൻസ് എം.പി, വേലുക്കുട്ടി വി.കെ, രാജു ടി.എസ് സെക്രട്ടറി എം.കെ.നാരായണൻ എന്നിവർകു പുറമേ സഹകാരികളും പൊതുജനങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published.