കാലിക്കറ്റ് സിറ്റി ബാങ്ക് സഹകരണ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനം: കെ. മുരളീധരൻ എം.പി

moonamvazhi

സഹകരണ മേഖലയിൽ ഏറ്റവും വലിയ സ്ഥാനം അലങ്കരിക്കുന്ന സഹകരണ സ്ഥാപനമാണ് കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് എന്ന് കെ. മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് സിറ്റി ബാങ്കിൻ്റെ പുതുവത്സര പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ സാമ്പത്തികമായ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നത് സഹകരണ മേഖല ഇന്ന് വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിറ്റി ബാങ്ക് ചെയർപേഴ്സൺ പ്രീമാ മനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്കിൻ്റെ പുതുവത്സര ഘോഷയാത്ര മാങ്കാവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഹെഡ് ഓഫീസ് പരിസരത്ത് സമാപിച്ചു. ബാങ്ക് ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കുകയും ദീപം തെളിയിക്കുകയും ചെയ്തു. തുടർന്ന് മ്യൂസിക്കൽ നൈറ്റും നടത്തി.

ബാങ്ക് ഡയറക്ടർ അഡ്വ. കെ.പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് ഡയറക്ടർ പി.എ. ജയപ്രകാശ് സ്വാഗതവും ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ കെ. ശ്രീനിവാസൻ,ടി.എം. വേലായുധൻ, അബ്ദുൾ അസീസ്.എ,എൻ.പി. അബ്ദുൾ ഹമീദ്, കെ.ടി. ബീരാൻ കോയ, അഡ്വ.എ. ശിവദാസൻ, ഷിംന പി.എസ് ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.