കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സഹകരണമേഖല ഉണർന്ന് പ്രവർത്തിക്കണമെന്ന് എം.കെ. രാഘവൻ എം.പി.

adminmoonam

രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങളും കാലഘട്ടത്തിനനുസരിച്ച് ഉള്ള പുത്തൻ രീതിക ഉൾക്കൊണ്ടുകൊണ്ട് സഹകരണമേഖല ഉണർന്ന് പ്രവർത്തിക്കണമെന്ന് എം.കെ. രാഘവൻ  എം.പി. ഓർമിപ്പിച്ചു. സാമൂഹ്യ പ്രതിബദ്ധത യിലൂന്നി പ്രവർത്തിച്ചാൽ മാത്രമേ സഹകരണമേഖലയ്ക്ക് ജനകീയ അടിത്തറ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പതിനാറാം സംസ്ഥാന സമ്മേളനത്തിന് ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി. വി,ചാർളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വല്ലാഞ്ചിറ ഹുസൈനെ ( മഞ്ചേരി) സംസ്ഥാന വർക്കിങ് പ്രസിഡണ്ടായും ടി.ശബരീഷ് കുമാർ( പൊന്നാനി) ജനറൽ സെക്രട്ടറിയായും രാജൻ ജോസ്‌ മണ്ണുത്തി( തൃശ്ശൂർ) ട്രഷറർ ആയും സമ്മേളനം തിരഞ്ഞെടുത്തു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തുടരും.

സഹകരണ അർബൻ ബാങ്ക് – പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അർബൻ ബാങ്ക് ഫെഡറേഷൻ സെക്രട്ടറി പി.യതീന്ദ്രദാസ് വിഷയമവതരിപ്പിച്ചു. സംഘടന വൈസ് പ്രസിഡണ്ട് പി.വി.ബാബു അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.