കാരന്നൂർ സഹകരണ ബാങ്ക് ദുരിതാശ്വാസ ക്യാമ്പിൽ ഉച്ച ഭക്ഷണം നൽകും.

adminmoonam

കോഴിക്കോട് കാരന്നൂർ സഹകരണ ബാങ്ക് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്കു നാളെ ഉച്ചഭക്ഷണം എത്തിച്ചു നൽകും. പ്രളയത്തിൽ വീടുവിട്ട്  ക്യാമ്പുകളിൽ കഴിയുന്നവർക്ക് പരമാവധി സഹായം എത്തിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി.ടി ഉമാനാഥ് പറഞ്ഞു.

കാരന്നൂർ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന എരഞ്ഞിക്കൽ, പൂളാടിക്കുന്ന്, പെരുന്തുരുത്തി ,മൊകവൂർ ,തലക്കുളത്തൂർഎന്നീ പ്രദേശങ്ങളിൽ കനത്ത വെള്ളപൊക്കം കാരണം പൂളാടിക്കുന്ന് L P സ്കൂൾ, കുണ്ടുപറമ്പ് സ്കൂൾ, എരഞ്ഞിക്കൽ ജി യുപി സ്കൂൾ.സി എം.എം ഹയർ സെക്കൻഡറി സ്കൂൾ പുറക്കാട്ടിരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്കാണ് നാളത്തെ (11.8.19 ഞായർ)ഉച്ചഭക്ഷണം കാരന്നൂർ സർവീസ് സഹകരണ ബാങ്ക് നൽകുന്നത്.

Leave a Reply

Your email address will not be published.