കാഞ്ഞിരോട് വീവേഴ്‌സ് സഹകരണ സംഘം ഇനി സൗരോർജത്തിൽ പ്രവര്‍ത്തിക്കും

[email protected]

കേരളത്തില്‍ സഹകരണ മേഖലയില്‍ ആദ്യത്തെ ഇടപെടല്‍ സോളാര്‍ ഊര്‍ജ യൂനിറ്റ് കാഞ്ഞിരോട് വീവേഴസില്‍ തുടങ്ങി. കാഞ്ഞിരോടിലെ കൈത്തറി പരമ്പരഗാത വ്യവസായ കേന്ദ്രം ഇനി സോളാര്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. കേരളത്തില്‍ സഹകരണ മേഖലയിലെ ആദ്യത്തെ സോളാര്‍ ലൈറ്റിങ് യൂനിറ്റ് കാഞ്ഞിരോട് വിവേഴസ് സഹകരണസംഘത്തില്‍ മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

സോളാര്‍ ഊര്‍ജ്ജം സഹകരണ മേഖലയില്‍ ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ വ്യവസായ സഹകരണ സംഘമാണ് കാഞ്ഞിരോട് വീവേഴസ് സൊസൈറ്റിയെന്ന് മന്ത്രി പറഞ്ഞു. ഇത് പുതിയ ഒരു കാല്‍വെപ്പാണ്. ഗെയില്‍ പദ്ധതി പൂര്‍ത്തികരണത്തോടു കൂടി എല്‍.എന്‍.ജി. യും വ്യവസായത്തിന് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. കൈത്തറി പരമ്പര ഗാത വ്യവസായത്തിന് ഏറ്റവും മുന്തിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് സ്‌കൂള്‍ കുട്ടികളുടെ കൈത്തറി യൂണിഫോ കൈത്തറി സഹകരണ മേഖലക്ക് നല്‍കിയത്. ഇത് കൈത്തറി മേഖലയെ പുതിയ ഉണര്‍വ്വിലേക്ക് നയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന നാഷണല്‍ ഹാന്റലൂം ഡവലപ്പ് മെന്റ് പ്രോഗ്രാമില്‍ എന്‍.എച്ച്.ഡി.പി.പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി 79 ലക്ഷം രൂപയുടെ ആദ്യ ഘടക പദ്ധതിയാണ് 15.95 രൂപ ചിലവഴിച്ച സോളാര്‍ ലൈറ്റിംഗ് പദ്ധതി. 1520 കിലോ വാട്ടാണ് ഈ സോളാര്‍ യൂനിറ്റിന്റെ സ്ഥാപിതശേഷി. 48 പാനലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവിടത്തെ വ്യവസായ ഉപയോഗത്തിന് ശേഷം മിച്ചം വരുന്ന ഊര്‍ജ്ജം കെ.എസ്.ഇ.ബി ക്ക് നല്‍കും. ഇനി മുതല്‍ വൈദ്യുതി നിലച്ചാലും സോളാര്‍ വൈദ്യുതി ഉപയോഗിച്ച് നെയ്ത്തുകാര്‍ക്ക് പ്രവൃത്തി തുടരുവാന്‍ തുടരും 1.59 ലക്ഷം രൂപ തൊഴിലാളി വിഹിതം വും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത് വിവേഴ്‌സ് സര്‍വിസ് സെന്റര്‍, കൈത്തറി ഡയരക്ടറേറ്റ് എന്നീവയുടെ സഹായവും ഇതിനായി ലഭിച്ചു.

മൂന്ന് പുതിയ കൈത്തറി ഉല്‍പന്നങ്ങളായ ചുളിവ് രഹിത പ്രിമിയം ഷര്‍ട്ട് ആഘോഷവേളയില്‍ ധരിക്കുന്ന വിശേഷാല്‍ കൂര്‍ത്ത കൈത്തറി തുണിയുടെ സോഫകള്‍ എന്നിവ കെ.കെ രാഗേഷ് എം.പി. വിപണിയില്‍ ഇറക്കി. യോഗത്തില്‍ മന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ കൈത്തറി മ്യൂസിയം ആരംഭിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂരിന്റെ കൈത്തറി ചരിത്രവും പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്നതായിരിക്കുംകൈത്തറി മ്യൂസിയം. ഇതിനായി മ്യൂസിയം ഡയരക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മ്യൂസിയം ഡയരക്ടര്‍ ഇതിനായി കണ്ണൂര്‍ സന്ദര്‍ശിച്ച് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അരക്കന്‍ ബാലന്‍, എം.സി. മോഹനന്‍, എ.പങ്കജാക്ഷന്‍ എന്‍. ചന്ദ്രന്‍ കെ. ഭാസ്‌കരന്‍, വി.കെ.സനേഷ്, പി.സി. അഹമ്മദ് കുട്ടി, കെ.വി.കുമാരന്‍, കെ.വി.സന്തോഷ് കുമാര്‍, കെ. രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!