കാംകോ യുടെ പത്തനംതിട്ട ജില്ലയിലെ വിതരണ അവകാശം മെലപ സർവ്വീസ് സഹകരണ ബാങ്കിന്.

adminmoonam

കേരള സർക്കാർ സംരംഭമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷന്റെ പത്തനംതിട്ട ജില്ലയിലെ വിതരണ അവകാശ സർട്ടിഫിക്കറ്റ് മെലപ സർവ്വീസ് സഹകരണ ബാങ്കിന് നൽകി.കാംകോ യുടെ കാർഷിക യന്ത്രങ്ങളുടെ പ്രദർശനം അഗ്രി മാർട്ട് കർഷക സേവാ കേന്ദ്രത്തിൽ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ ജനറൽ എം.ജി. പ്രമീള ഉദ്ഘാടനം ചെയ്തു. കാംകോ മെഷിനറി വാങ്ങാൻ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

ഡീലർഷിപ്പ് സർട്ടിഫിക്കറ്റ് കാംകോ ഏരിയ മാനേജർ കർമ്മചന്ദ്രൻ ബാങ്ക് പ്രസിഡന്റിന് കൈമാറി. ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു, ജഷികുമാർ, സി.എം. ജോൺ, പ്രിൻസ് പി. ജോർജ്ജ്, വാസുക്കുട്ടൻ ആചാരി, രാജി ഷാജി, രമാദേവി, അനിൽകുമാർ കെ., വിഷ്ണകുമാർ പി. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News