കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

moonamvazhi

കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നിക്ഷേപ വായ്പാ പിരിവുകാര്‍ കോഴിക്കോട് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ക്ഷേമ പെന്‍ഷന്‍, കോവിഡ് കാല ആനുകൂല്യം എന്നിവ വിതരണം ചെയ്തതിനുള്ള ഇന്‍സന്റീവ് കുടിശ്ശിക തീര്‍ത്ത് അനുവദിക്കുക, നിക്ഷേപ വായ്പാ പിരിവുകാരോടുള്ള അവഗണന അവസാനിപ്പിക്കുക, നിയമം, ചട്ടം, പോഷക വിഭാഗം എന്നിവ ദേദഗതി ചെയ്ത് മുന്‍ കാല പ്രാബല്യത്തോടെ തസ്തിക നിര്‍ണ്ണയിച്ച് ജീവനക്കാരായി അംഗീകരിക്കുക, പ്രമോഷന്‍, വിരമിക്കല്‍ ആനുകൂല്യം, ഇന്‍ഷൂറന്‍സ് എന്നിവ ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സിബി ഡി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേഷ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി. യു.സി ജില്ലാ പ്രസിഡന്റ് പി. രാജീവ്, അലി ചേന്ദമംഗലൂര്‍, പോക്കു മുണ്ടോളി, സുരേഷ് ബാബു മണ്ണയാട്, വി.ജെ. ലുക്കോസ്, എം.കെ. അലവിക്കുട്ടി, രവി പുറവങ്കര, അനൂപ് വില്യാപള്ളി, എ. ശര്‍മിള, പി.രാധാകൃഷണന്‍, യു.വിജയപ്രകാശ്, ടി.സൈ തുട്ടി, കുഞ്ഞാലി മമ്പാട്, ടി. സാവിത്രി, കെ. സരിജാ ബാബു, കെ. രാജീവ്, ജിനേഷ് കൊടക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.